Latestകേരളം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതി സുഹൈൽ സജീവ് ജാമ്യപേക്ഷ നൽകി

കൊച്ചി: നെടുമ്പാശേരിയിൽ മിനി കുപ്പർ ഇടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട കേസിലെ പ്രതി സുഹൈൽ സജീവ് ജാമ്യാപേക്ഷ നൽകി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് സുഹൈൽ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മറ്റന്നാൾ ജാമ്യാപേക്ഷ പരിഗണിക്കും

മദ്യം ലഹരിയില്‍ മൂന്ന് പേരെ മിനി കൂപ്പർ ഇടിച്ച് കൊന്ന കേസിൽ സുഹൈൽ സജീവും കൂട്ടാളികളും നിലവില്‍ റിമാൻഡിലാണ്. എറണാകുളം റൂറൽ പൊലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സുഹൈൽ സജീവും മറ്റ് പ്രതികളായ നിനവും ജോയാലും മദ്യപിച്ചിരുന്നുവെന്നും മദ്യ ലഹരിയിലാണ് സുഹൈൽ കാർ ഓടിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു