ചെറുവയല് രാമന് അന്തരിച്ചു
കോഴിക്കോട്: പൈതൃക നെൽവിത്തുകളുടെ കാവലാളായ ചെറുവയല് രാമന് അന്തരിച്ചു. 75 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് അന്ത്യം.കാര്ഷിക മേഖലയിലെ സംഭാവന കണക്കിലെടുത്ത് 2023ല് രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു
കൃഷിക്കുപുറമെ നല്ലൊരു പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ് രാമൻ. 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചു. 2011ൽ ഹൈദരാബാദിൽവച്ചുനടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചു. 2016 ലെ ജനിതക സംരക്ഷണ പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 2026-ൽ കാർഷികമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ സംസ്ഥാന കൃഷി വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം ചെറുവയൽ രാമനാണ് ലഭിച്ചത്.
