Latestകേരളം

നെടുമ്പാശ്ശേരി അപകടം; വന്‍ സുരക്ഷയില്‍ പ്രതിയുമായി തെളിവെടുപ്പ്

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിലെ മുഖ്യപ്രതി സുഹൈലുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അപകടം ഉണ്ടായ എയർപോർട്ട് റോഡിലും മദ്യപിച്ച ബാറുകളിലുമാണ് പ്രതിയെ എത്തിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണി വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

ആലുവ ഡിവൈഎസ്പിയായ ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വിവിധ ഇടങ്ങളില്‍ വിശദമായ തെളിവെടുപ്പ് നടത്തുന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണിവരെയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി. അഞ്ച് മണിക്ക് പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഇതിനുള്ളില്‍ പരമാവധി തെളിവുകള്‍ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. അപകടം നടന്നതിന് പിന്നാലെ വൈദ്യപരിശോധനയ്ക്ക് ആലുവയിലെ ആശുപത്രിയിലെത്തിച്ച പ്രതിക്കെതിരെ കയ്യേറ്റ ശ്രമമുണ്ടായ സാഹചര്യത്തിലാണ് സുരക്ഷ കടുപ്പിച്ചിരിക്കുന്നത്. മാത്രമല്ല കേസ് അട്ടിമറിക്കാനുള്ള ശ്രമം ആരോപിച്ച് രാഷ്ട്രീപാര്‍ട്ടികള്‍ പ്രതിഷേധം സംഘടിപ്പിച്ച സാഹചര്യം കൂടി പരിഗണിച്ചാണ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്