നടൻ ഇമ്രാൻഖാന് രാജ്യം വിടാൻ നോട്ടീസ് നൽകി പൊലീസ്
മുംബൈ:അമേരിക്കൻ പൗരത്വമുള്ള നടൻ ഇമ്രാൻഖാന് രാജ്യം വിടാൻ നോട്ടീസ് നൽകി മുംബൈ പൊലീസ്. മുംബൈയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് നടപടി. ഒക്ടോബർ 28 നകം രാജ്യം വിടണമെന്നാണ് നിർദേശം. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ പദവിയുള്ള ഇമ്രാൻ ഖാൻ, മുംബൈ സെൻട്രലിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് സിജെപിയെ പിന്തുണച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തുവെന്ന് ബിജെപി നേതാവ് കിരിത് സോമയ്യ പരാതിപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി.
പ്രതിഷേധ പരിപാടിക്കിടയിൽ, പ്രത്യേക ആവശ്യങ്ങളൊന്നും ഉന്നയിച്ചുകൊണ്ടല്ല താൻ അവിടെ എത്തിയതെന്നും, മറിച്ച് മുംബൈയിൽ താമസിക്കുന്ന ഒരാൾ എന്ന നിലയിലാണ് താൻ പങ്കെടുത്തതെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു
