Latestകേരളം

ഇടുക്കിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഭൂവിഷയങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ടാണ് സിപിഎം ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നു.

ഹര്‍ത്താലില്‍ നിന്ന് നെടുങ്കണ്ടത്തെ കായികമേള, അടിമ വ്യാപാര നിരോധനം നിലവില്‍ വന്നതിന്റെ 200-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്കായി പോകുന്ന പിആര്‍ഡിഎസിന്റെ വാഹനങ്ങള്‍, ജില്ലയ്ക്ക് പുറത്തു നിന്നു വരുന്ന ടൂറിസം, മറ്റ് മേഖലകളിലേക്ക് വരുന്ന വാഹനങ്ങള്‍ എന്നിവയെ ഒഴിവാക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് അറിയിച്ചു.