അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ്
ചെന്നൈ: സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനും വിവാഹിതരാകുന്നു.തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസാണ് ഔദ്യോഗികമായി ഈ വാർത്ത പുറത്തുവിട്ടത്.കാവ്യയുടെ മാതാപിതാക്കളായ കലാനിധി മാരനും കാവേരി മാരനും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ നേരിൽ കണ്ട് വിവാഹ സൽക്കാരത്തിലേക്ക് ക്ഷണിച്ച വിവരം ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചു.
കാവ്യ മാരന്റെയും അനിരുദ്ധ് രവിചന്ദറിന്റെയും വിവാഹ സൽക്കാരം നവംബർ 21-ന് ചെന്നൈയിൽ വെച്ച് നടക്കുമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.കുറച്ചുകാലമായി ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ സജീവമായിരുന്നു.
