ബൈക്കില്‍ യാത്ര ചെയ്യവേ സാരി പിന്‍ചക്രത്തില്‍ കുടുങ്ങി അപകടം; വയോധികയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ബൈക്കിന്റെ ചക്രത്തില്‍ സാരി കുടുങ്ങി അപകടത്തിൽപ്പെട്ട വയോധികയ്ക്ക് ദാരുണാന്ത്യം. വക്കം സ്വദേശി സുധര്‍മ്മയാണ് മരിച്ചത്.
തിരുവനന്തപുരം കടയ്ക്കാവൂരിലാണ് അപകടം നടന്നത്. ചെറുമകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ സാരി പിന്‍ചക്രത്തില്‍ കുടുങ്ങുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധര്‍മ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചെറുമകനും അപകടത്തില്‍ പരിക്കേറ്റിരുന്നു.
