Latestകണ്ണൂര്‍കേരളം

കണ്ണൂർ ദസറയിൽ മിന്നും താരമായി കെഎസ്ആർടിസി ഡബിൾ ഡെക്കർ

കണ്ണൂർ: കണ്ണൂർ ദസറ ആഘോഷങ്ങൾക്ക് ഇരട്ടി മധുരം പകർന്ന് കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് സർവീസ്. കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പത്ത് ദിവസം നീളുന്ന ദസറ ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെത്തിച്ച ഡബിൾ ഡെക്കർ ബസിൽ കയറാൻ എ ആളുകളുടെ വൻ പ്രവാഹമാണ് അനുഭവപ്പെടുന്നത്. കണ്ണൂർ നഗരത്തിൽ ആദ്യമായി സർവീസ് നടത്തുന്ന ഇരുനില ബസിൽ യാത്ര ചെയ്യാനുള്ള കൗതുകം ആഘോഷങ്ങൾക്ക് വലിയ ആവേശമാണ് പകരുന്നത്.

രാത്രികാലങ്ങളിൽ ദീപങ്ങളാൽ അലങ്കരിച്ച നഗരവീഥികളിലൂടെയുള്ള യാത്ര ദസറയുടെ ഉത്സവക്കാഴ്ചകൾ ആസ്വദിക്കാൻ മികച്ച അവസരമാണ് നൽകുന്നത്. താഴത്തെ നിലയിൽ 28 സീറ്റുകളും മുകൾത്തട്ടിൽ 36 സീറ്റുകളുമായി ആകെ 64 പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന ബസ് എറണാകുളത്തു നിന്നാണ് ദസറ ആഘോഷങ്ങൾക്കായി കണ്ണൂരിലെത്തിച്ചത്. മുൻകൂട്ടി ടിക്കറ്റ് എടുക്കാനും നഗരക്കാഴ്ചകൾ കാണാനും വൈകുന്നേരങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.