Latestകേരളം

പാറശ്ശാലയില്‍ ബെവ്‌കോ ഔട്ട്‌ലെറ്റിന് തീപിടിച്ചു; ആളപായമില്ല, മദ്യത്തിന് കേടുപാടില്ല

തിരുവനന്തപുരം: പാറശ്ശാലയില്‍ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ തീപിടിത്തം. ബിവറേജസ് ഔട്ട്‌ലെന്റിന്റെ രണ്ടാമത്തെ നിലയില്‍ സ്ഥാപിച്ചിരുന്ന ഡിപിയില്‍ ആണ് തീപിടിത്തം ഉണ്ടായത്. ജീവനക്കാര്‍ ഉള്‍പ്പെടെ പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാല്‍ ആളപായമില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മദ്യത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. എന്നാല്‍ തീപിടിത്തത്തില്‍ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഇന്ന് ഇനി വില്‍പ്പന സാധ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു.