Latestകേരളം

പൂജാ അവധി ആഘോഷിക്കാൻ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

ഇടുക്കി: പൂജാ അവധി ദിനങ്ങൾ ആഘോഷമാക്കാൻ കോടമഞ്ഞും കുളിരുമുള്ള ഇടുക്കിയുടെ മലയോരങ്ങളിലേക്ക് സഞ്ചാരികളുടെ വൻ ഒഴുക്ക്. മൂന്നാർ, വാഗമൺ, തേക്കടി തുടങ്ങിയ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പുറമേ രാമക്കൽമേട്, ശ്രീനാരായണപുരം, പൊന്മുടി അടക്കമുള്ള ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ വിവിധ കേന്ദ്രങ്ങളിൽ മാത്രം 73,000-ത്തിലധികം സഞ്ചാരികളാണ് എത്തിയത്.

ജില്ലയിൽ ഇത്തവണ ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിച്ചത് പൈൻകാടുകളും പുൽമേടുകളുമുള്ള വാഗമണ്ണാണ്. വാഗമണ്ണിന് തൊട്ടുപിന്നാലെ മൂന്നാറും സഞ്ചാരികളുടെ പ്രിയകേന്ദ്രമായി മാറി. വാഗമൺ മൊട്ടക്കുന്നുകളിൽ കഴിഞ്ഞ ദിവസം മാത്രം 8,213 പേരാണ് എത്തിയത്. വാഗമൺ അഡ്വഞ്ചർ പാർക്കിൽ 4,513 സന്ദർശകരും എത്തി. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ 4,002 പേർ എത്തിയപ്പോൾ, രാമക്കൽമേട്ടിൽ 3,041 പേരും ശ്രീനാരായണപുരത്ത് 1,636 പേരും സന്ദർശനം നടത്തി