കണ്ണൂരിൽ 27കാരൻ തോട്ടിൽ മരിച്ച നിലയിൽ
കണ്ണൂർ: മയ്യിലിന് സമീപം മുണ്ടേരി മാണിയൂർ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുവച്ചിക്കുന്ന് സ്വദേശി സർഗത്തിൽ കെ ഷമൽ (27) ആണ് മരിച്ചത്.
മുണ്ടേരി- മാണിയൂർ എടവച്ചാൽ തോട്ടിലാണ് ഷമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച്ച വൈകീട്ട് ആറോടെയാണ് സംഭവം.
മയ്യിൽ പൊലീസും ചക്കരക്കൽ പൊലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
