സ്വർണവിലയിൽ വീണ്ടും വൻ വർധന
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. ഇന്ന് ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,385 രൂപയായും ഒരു പവന്റെ വില 1,07,080 രൂപയായും ഉയർന്നു.
ഇന്നലെ പവന് 2,320 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ പവന് ആകെ 4,680 രൂപയുടെ വർധനവാണുണ്ടായത്.
മറ്റ് വിഭാഗങ്ങളിലും സ്വർണവില ഉയർന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 235 രൂപ കൂടി 10,955 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 190 രൂപ വർധിച്ച് 8,570 രൂപയിലെത്തി. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപ കൂടി 5,525 രൂപയായി. വെള്ളി വില ഗ്രാമിന് 210 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
