ശക്തമായ മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും; ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ കനത്ത മഴ. അടുത്ത മൂന്ന് മണിക്കൂറില്‍ തീവ്രമഴ കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയില്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
04/11/2026: കോട്ടയം, ഇടുക്കി, വയനാട്
06/11/2026: ഇടുക്കി, എറണാകുളം
07/11/2026: പത്തനംതിട്ട, കോട്ടയം
08/11/2026: ആലപ്പുഴ, കോട്ടയം, എറണാകുളം
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
തെലുങ്കാനയുടെ കിഴക്കൻ മേഖലക്കും തീരദേശ ആന്ധ്രാപ്രദേശിനും മുകളിൽ തീവ്ര ന്യൂനമർദ്ദം (depression) സ്ഥിതി ചെയ്യുന്നു. ഇത് വടക്കോട്ട് നീങ്ങി അടുത്ത 6 മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി (Well Marked Low Pressure Area) മാറാൻ സാധ്യത.
ചക്രവാതച്ചുഴികൾ
1. ലക്ഷദ്വീപിനും സമീപ പ്രദേശങ്ങൾക്കും മുകളിൽചക്രവാതച്ചുഴി നിലനിൽക്കുന്നു.2. തെക്കൻ തമിഴ്നാടിന് മുകളിൽ ചക്രവാതച്ചുഴി. നവംബർ 4,6,7,8 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 7 മുതൽ 11 സെ.മീ. വരെ) സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു.
