BLM സാമ്പത്തിക തട്ടിപ്പ് കേസ്; പത്തോളം ഓഫീസുകളിൽ ED റെയ്ഡ്
ബി.എൽ.എം സാമ്പത്തിക തട്ടിപ്പ്: കേരളത്തിൽ വ്യാപകമായി ED റെയ്ഡ്. കോഴിക്കോട് ഉൾപ്പെടെയുള്ള പത്തോളം ഓഫീസുകളിൽ ആണ് റെയ്ഡ്. അതെ സമയം തട്ടിപ്പ് സംബന്ധിച്ച് വാർത്തകൾ വന്നതോടെ നിക്ഷേപകർ വൻ തോതിൽ തങ്ങളുടെ പണം പിൻവലിക്കാൻ BLM ഓഫീസുകളെ സമീപിച്ചിരുന്നു. ED യുടെ പരിശോധനക്കൂടി വന്നതോടെ പണം പിൻവലിക്കാൻ എത്തുന്നവരുടെ എണ്ണം ഇരട്ടി ആകുമെന്നാണ് കരുതുന്നത്.
നിക്ഷേപം സ്വീകരിക്കുന്നതിന്റെ മറവിൽ കോടികളുടെ തട്ടിപ്പ് നടന്നതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. 5000 കോടി രൂപയുടെ ഭീമമായ തട്ടിപ്പാണ് നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ബിഎൽഎം ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിൽ പിരിച്ച പണം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും നിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ. പ്രേംകുമാറിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്ന് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
