Latestകേരളം

ട്രാക്കിൽ അറ്റകുറ്റപ്പണി: ട്രെയിൻ റദ്ദാക്കും, ചിലത് വഴി തിരിച്ചു വിടും

ഒല്ലൂർ-പുതുക്കാട്, ഇരിഞ്ഞാലക്കുട-ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷൻ യാർഡുകളിലും ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചിലത് വഴി തിരിച്ചു വിടുകയും ചെയ്യും.

ഭാഗികമായി റദ്ദാക്കിയവ:

കണ്ണൂർ-എറണാകുളം ഇൻ്റർ സിറ്റി എക്സ്പ്രസ്: മൂന്ന്, ആറ്, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29, ഡിസംബർ ഒന്ന്, നാല് തീയതികളിൽ കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തൃശൂരിൽ യാത്ര അവസാനിപ്പിക്കും.

വഴിതിരിച്ചു വിടുന്നവ:

തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്‌പ്രസ്: 13, 15 തീയതികളിൽ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ കായംകുളത്തിനും എറണാകുളം ടൗണിനും ഇടയിൽ കോട്ടയം വഴി തിരിച്ചു വിടും.

മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ്: 13, 20, 27 തീയതികളിൽ മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ടൗണിനും കായംകുളത്തിനും ഇടയിൽ കോട്ടയം വഴി സർവീസ് നടത്തും