Latestകേരളം

സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്

കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വൻ വർധനവ്. ഒറ്റദിവസം കൊണ്ട് രണ്ടാം തവണയാണ് സ്വർണ വില ഉയർന്നത്. രണ്ടാം ഘട്ടത്തിൽ ഗ്രാമിന് 265 രൂപയും പവന് 2,120 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണ വില 13,090 രൂപയായും ഒരു പവന് 1,04,720 രൂപയായും ഉയർന്നു.

ഇന്ന് രാവിലെയും സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. രാവിലെ ഗ്രാമിന് 25 രൂപ വർധിച്ച് 12,825 രൂപയും പവന് 200 രൂപ വർധിച്ച് 1,02,600 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്. എന്നാൽ ഉച്ചയ്ക്ക് ശേഷം വീണ്ടും വില ഉയരുകയായിരുന്നു.