വടകര ദേശീയ പാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് തീ പിടിച്ചു
വടകര ദേശീയ പാതയില്‍ കാർ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് തീ പിടിച്ചു. വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം നടന്നത്.ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. കർണ്ണാടകയില്‍ നിന്നും ഗുരുവായൂരിലേക്ക് ക്ഷേത്ര ദർശനത്തിനായി പോയ കാറാണ് അപകടത്തില്‍പ്പെട്ടത്.അപകടസമയത്ത് കാറില്‍ അഞ്ച് യാത്രക്കാരുണ്ടായിരുന്നു. സ്റ്റേഡിയത്തിലെ ഓപ്പണ്‍ ജിമ്മിലെ കായിക താരങ്ങളും നാട്ടുക്കാരും ചേർന്നാണ് വാഹനത്തിലെ യാത്രക്കാരെ രക്ഷപ്പെടുത്തിയത്.പിന്നാലെ കാറിന് പൂർണ്ണമായും തീപിടിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല.
ദേവദാസ് (72) ,ബേബി ബാലകൃഷ്ണൻ (66), അസീബ് (35) മണികണ്ഠൻ (27) വിജി (37) എന്നിവർക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരെ വടകരയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് എത്രത്തോളം ഗുരുതരമാണെന്ന വിവരം പുറത്തുവന്നിട്ടില്ല. മാഹിയില്‍ നിന്നും വടകരയില്‍ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ദേശീയ പാതയില്‍ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്
