മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
ബെംഗളുരു.മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴ മാവേലിക്കര മുള്ളികുളങ്ങര പൂമംഗലം വീട്ടില്‍ മനോജ്കുമാറിന്റെ മകൻ എം. ആദർശ് (21) ആണ് മരിച്ചത്. സോലദേവനഹള്ളി ആചാര്യ കോളേജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിയായിരുന്നു.വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ശ്രീജയാണ് മാതാവ്.
ബെംഗളൂരുവില്‍ ബിസിഎ വിദ്യാർഥിനിയായ അമൃത സഹോദരിയാണ്.
