Latestകേരളം

കേരളത്തിൽ ഇന്ന് 11,586 പേർക്ക് കോവിഡ്-19

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 11,586 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂർ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസർഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണൂർ 609, കോട്ടയം 540, പത്തനംതിട്ട 240, ഇടുക്കി 230, വയനാട് 221 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,63,57,662 സാമ്പിളുകളാണ് പരിശോധിച്ചത്.https://fe65ec3b62da58464588c9e4cc2414b4.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,170 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,943 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1726, തൃശൂർ 1486, കോഴിക്കോട് 1241, എറണാകുളം 1134, പാലക്കാട് 729, കൊല്ലം 882, കാസർഗോഡ് 744, തിരുവനന്തപുരം 665, ആലപ്പുഴ 640, കണ്ണൂർ 532, കോട്ടയം 502, പത്തനംതിട്ട 235, ഇടുക്കി 216, വയനാട് 211 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

64 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 14, കാസർഗോഡ് 11, കണ്ണൂർ 10, വയനാട് 7, തൃശൂർ 5, കൊല്ലം 4, എറണാകുളം 3, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,912 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1031, കൊല്ലം 1091, പത്തനംതിട്ട 455, ആലപ്പുഴ 635, കോട്ടയം 999, ഇടുക്കി 290, എറണാകുളം 1477, തൃശൂർ 2022, പാലക്കാട് 1129, മലപ്പുറം 2244, കോഴിക്കോട് 1687, വയനാട് 304, കണ്ണൂർ 741, കാസർഗോഡ് 807 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,36,814 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,29,628 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,33,215 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,07,102 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 26,113 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2219 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.https://fe65ec3b62da58464588c9e4cc2414b4.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0

ടി.പി.ആർ. 5ന് താഴെയുള്ള 73, ടി.പി.ആർ. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആർ. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആർ. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.