ചന്ദ്രികയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ കെ.ടി.ജലീല്‍ നാളെ തെളിവുകള്‍ ഇ.ഡിക്ക് കൈമാറും. ഹാജരാവാന്‍ ജലീലിന് ഇ.ഡി. നോട്ടിസ് നല്‍കിയിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടത്തില്‍ കെ.ടി.ജലീല്‍ മുന്നണിയിൽ ഒറ്റപ്പെടുന്നതിനിടയിലാണ് നാളെ ഇഡിക്ക് മുന്നിൽ ഹാജരാകുന്നത്.