Latestഅറിയിപ്പ്‌

വിദ്യാഭ്യാസ ധനസഹായം: അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് ഈ സാമ്പത്തിക വര്‍ഷം മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അടിസ്ഥാന സൗകര്യ, മാനവശേഷി വികസന സമഗ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികളായ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പ്ലസ്ടു മുതല്‍ ടെക്‌നിക്കല്‍ ഉള്‍പ്പെടെയുളള ഉന്നതവിദ്യാഭ്യാസത്തിന് പ്രതേ്യക ധനസഹായം നല്‍കുന്നു. മീന്‍പിടിക്കുന്നതിനിടെ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ 30 നകം ddfisherieskannur@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍, മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ്, കണ്ണൂര്‍ ജില്ലാ ആശുപത്രി പി ഒ, കണ്ണൂര്‍-1 ലഭിക്കണം. അപേക്ഷയോടൊപ്പം മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഉളളടക്കം ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ മാപ്പിളബേയിലുളള കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍:0497 2731081.