Latestദേശീയം

യുദ്ധസ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

രാജ്യം 72 ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ധീരസൈനികർക്ക് ആദരമർപ്പിച്ചു പുഷ്പാജ്ഞലി അർപ്പിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ പരേഡിന്റെ ദൈർഘ്യവും കാണികളുടെ എണ്ണവും കുറച്ചെങ്കിലും പ്രൗഢിക്കു മങ്ങലേൽക്കാതെയാണ് ആഘോഷങ്ങൾ. പത്ത്മണിയോടെ പരേഡ് ആരംഭിച്ചു. .

ആകെ 32 നിശ്ചലദൃശ്യങ്ങൾ. കേരളത്തിന്റെ കയർ ദൃശ്യം ഉൾപ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ദൃശ്യമൊരുക്കും. കർഷക പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം.