Latestദേശീയം

കുരങ്ങൻമാർ തട്ടിയെടുത്തുകൊണ്ടുപോയ നവജാതശിശു മരിച്ച നിലയില്‍.

തമിഴ്നാട്ടിൽ കുരങ്ങൻമാർ തട്ടിയെടുത്തുകൊണ്ടുപോയ നവജാതശിശു മരിച്ച നിലയില്‍. ഇരട്ടകുട്ടികൾ ഉറങ്ങിക്കിടന്നപ്പോൾ മേൽക്കൂര തകർത്തെത്തിയ കുരങ്ങന്‍മാർ തട്ടിയെടുത്തുകൊണ്ടു പോകുകയായിരുന്നുവെന്ന് അമ്മ പറയുന്നു. 8 ദിവസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളെയാണ് വീട്ടിനകത്തു നിന്നും തട്ടിയെടുത്തത്.

വീടിനു മുകളിൽ കുരങ്ങൻമാരെ കണ്ട് താൻ നിലവിളിച്ചുകരഞ്ഞെന്ന് കുട്ടികളുടെ അമ്മ പറയുന്നു. കുറച്ചു സമയത്തിനു ശേഷമാണ് കുഞ്ഞുങ്ങളെ കാണാനില്ലെന്ന് മനസിലായത്. നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തി മേല്‍ക്കൂരക്കു മുകളിൽ കിടന്ന ഒരു കുഞ്ഞിനെ രക്ഷിച്ചു. എന്നാൽ ഇരട്ടക്കുട്ടികളിലൊരാളെ കൊണ്ട് കുരങ്ങൻമാർ ഓടിപ്പോയിരുന്നു.  സമീപപ്രദേശത്തു നിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.