Latestഅറിയിപ്പ്‌

അധ്യാപക നിയമനം

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള വിവിധ പഠന വകുപ്പുകളിലും സെന്ററുകളിലും രണ്ട് വര്‍ഷ കാലാവധി വ്യവസ്ഥയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, കോഴ്സ് ഡയറക്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 30നകം ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസ് 1500 രൂപ. (എസ് സി/ എസ് ടി വിഭാഗങ്ങള്‍ക്ക് 750 രൂപ).
അപേക്ഷകര്‍ യു ജി സി/ എന്‍ സി ടി ഇ മാനദണ്ഡ പ്രകാരമുള്ള യോഗ്യത നേടിയവരായിരിക്കണം. പ്രായം 2023 ജനുവരി ഒന്നിന് 65 വയസ് കവിയരുത്. വിശദവിവരങ്ങള്‍ www.kannuruniversity.ac.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്