Latestകേരളം

ഇന്ന് 11,692 പുതിയ കോവിഡ് കേസുകള്‍; കഴിഞ്ഞ ദിവസത്തേക്കാള്‍ ഏഴ് ശതമാനം കുറഞ്ഞു.

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് 11,692 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസത്തേക്കാള്‍ ഏഴ് ശതമാനം കുറവാണിത്. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 66170 ആയി. കേരളത്തില്‍ നിന്നുള്ള ഒമ്ബതു മരണങ്ങള്‍ അടക്കം 28 മരണങ്ങളും സ്ഥിരീകരിച്ചു.

98.67 ആണ് ദേശീയ തലത്തിലെ റിക്കവറി നിരക്ക്. 1.18 ആണ് മരണനിരക്ക്. അതേസമയം 10 -12 ദിവസത്തിനിടെ കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്രയില്‍ ഇന്ന് 1,113 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരാള്‍ മരിക്കുകുയം ചെയ്തു.

മുംബൈ നഗരപരിധിയില്‍ മാത്രം 207 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ 1.82 ആണ് മരിണനിരക്ക്. ജനുവരി മുതല്‍ സംസ്ഥാനത്ത് 75 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.