ഇൻഡിഗോയ്ക്ക് പിന്നാലെ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് എയർ ഇന്ത്യയും!
ഇന്ധന വിലയിലുണ്ടായ തുടർച്ചയായ വർധനവിനെ തുടർന്ന് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ആഗോള വിപണിയിൽ എണ്ണവിലയിലുണ്ടായ വ്യതിയാനവും പ്രവർത്തനച്ചെലവ് ഉയർന്നതുമാണ് നിരക്ക് വർധനവിന് കാരണം. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇൻഡിഗോയും ഇന്ധന സർചാർജ് പരിഷ്കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും യാത്രാനിരക്ക് കൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്.
