വിമാനയാത്രക്കാർ മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും എത്തണം
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ വിമാനം പുറപ്പെടേണ്ട സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാർ വിമാന താവളത്തില്‍ എത്തിച്ചേരണമെന്ന് വിമാന കമ്പനികള്‍.
എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള കമ്പനികളാണ് യാത്രക്കാര്‍ക്ക് നിര്‍ദേശം നൽകിയത്.
വിമാനത്താവളങ്ങളിലെ നടപടികൾ ശക്തമാക്കാൻ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ ഉത്തരവ് കണക്കിലെടുത്താണ് നിര്‍ദേശം.
ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് സന്ദര്‍ശകര്‍ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
എല്ലാ വിമാനങ്ങള്‍ക്കും സെക്കന്‍ഡറി ലാഡര്‍ പോയിന്റ് പരിശോധനയും നിര്‍ബന്ധമാക്കി.
വിമാനത്തില്‍ കയറുന്നതിന് തൊട്ട് മുമ്പ് യാത്രക്കാരെയും അവരുടെ ഹാന്‍ഡ് ബാഗേജും വീണ്ടും പരിശോധിക്കുന്ന രീതിയാണിത്. പ്രാഥമിക സുരക്ഷ പരിശോധനകള്‍ക്ക് പുറമേയാണിത്.
