Latestകേരളം

കാക്കനാട് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് കരാര്‍ തൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ (സെസ്) ടിസിഎല്‍ സെറാമിക്സ് കമ്പനിയുടെ പഴയ കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മേല്‍ക്കൂര തകർന്ന് വീണ് കരാർ തൊഴിലാളി ദാരുണമായി മരിച്ചു.

ഉദയംപേരൂർ കൂട്ടുങ്കല്‍ സ്വദേശി കെ വി അംബരീഷ് (36) ആണ് മരിച്ചത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ബന്ധു വിഷ്ണുവിന് (27) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കിവരികയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. പ്ലാന്റിനു മുകളിലെ പഴയ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ മാറ്റുന്ന ജോലികള്‍ക്കായി ഇരുവരും മേല്‍ക്കൂരയിലേക്ക് കയറിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

ഷീറ്റുകള്‍ നീക്കം ചെയ്യുന്നതിനിടെ മേല്‍ക്കൂര പൂർണ്ണമായി തകരുകയായിരുന്നു. ഏകദേശം 25 അടി ഉയരത്തില്‍നിന്ന് പ്ലാന്റിലെ യന്ത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന ഉറപ്പുള്ള സിമന്റ് തറയിലേക്ക് ഇരുവരും താഴേക്ക് പതിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അംബരീഷ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു.അപകട സമയത്ത് പ്ലാന്റിനുള്ളില്‍ മറ്റ് ജോലികളില്‍ ഏർപ്പെട്ടിരുന്ന തൊഴിലാളികള്‍ ചായ കുടിക്കുന്നതിനായി പുറത്തുപോയത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. ഇല്ലെങ്കില്‍ കൂടുതല്‍ പേർ അപകടത്തില്‍പ്പെടുമായിരുന്നു.

കുക്കറി സെറ്റുകളും ഡിന്നർ സെറ്റുകളും നിർമിച്ച്‌ കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് ടിസിഎല്‍ സെറാമിക്സ്. ഉദയംപേരൂർ കൂട്ടുങ്കല്‍ വീട്ടില്‍ പരേതരായ വേലായുധന്റെയും അല്ലിയുടെയും മകനാണ് മരിച്ച അംബരീഷ്. രഞ്ജിനിയാണ് ഭാര്യ. ആഷിക്