അസിസ്റ്റന്റ് ജനറൽ മാനേജർ ഒഴിവ്

തൃശൂർ ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് ജനറൽ മാനേജർ (ലീഗൽ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിനു സംവരണം ചെയ്ത സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നു. നിയമത്തിൽ ബിരുദാനന്തര ബിരുദം, തൊഴിൽ, കമ്പനി നിയമങ്ങളിൽ ഏഴ് വർഷത്തിൽ കുറയാതെയുള്ള സിവിൽ കോടതിയിലെ പ്രാക്ടീസ് അല്ലെങ്കിൽ തൊഴിൽ പരിചയം ആണ് യോഗ്യത. പ്രായം: 18നും 50 നും ഇടയിൽ.
യോഗ്യതയുളള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 18നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യുക. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ/ ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.