ആഘോഷങ്ങള്‍ക്ക് ഹരിത പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് ജില്ലാ കലക്ടര്‍
വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ദീപാവലി, ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് ഹരിത പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു.
സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഹരിത ട്രിബ്യൂണല്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
പടക്കം പൊട്ടിക്കാവുന്ന സമയത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദീപാവലി ദിവസം രാത്രി എട്ടിനും 10 നുമിടയിലും ക്രിസ്തുമസ്, ന്യൂഇയര്‍ ദിവസങ്ങളില്‍ അര്‍ധരാത്രി 11.55 നും 12.30 നുമിടയിലും മാത്രമേ പടക്കം പൊട്ടിക്കാവൂ.
ജില്ലയില്‍ ഹരിത പടക്കങ്ങള്‍ മാത്രമേ വില്പന നടത്താവൂ എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.ജില്ലാ പൊലീസ് മേധാവി, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി.