ആർ ടി പി സി ആർ പരിശോധന നിരക്ക് കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗബാധ അറിയാനുള്ള ആർ ടി പി സി ആർ പരിശോധന നിരക്ക് കൂട്ടി. പരിശോധന നിരക്ക് 1,500 ൽ നിന്ന് 1,700 ആക്കി ഉയർത്തി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി.
ആർ ടി പി സി ആർ പരിശോധനാ നിരക്ക് 1500 രൂപയാക്കി ജനുവരിയിലാണ് പുനർനിശ്ചയിച്ചത്. നേരത്തെ ഇത് 2100 രൂപയായിരുന്നു. എക്സ്പെർട്ട് നാറ്റ് ടെസ്റ്റിന് നിരക്ക് 2500 രൂപയാണ്. ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപയാണ് നിരക്ക്.