ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ജൂൺ 17ന് പന്തുരുളും
കോവിഡ് 19 മഹാമാരിയെ തുടർന്ന് നിർത്തിവെച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നു. ജൂൺ 17 മുതൽ ആരംഭിക്കുമെന്ന് ലീഗ് അധികൃതർ വ്യക്തമാക്കി. കോവിഡ് ഭീതി നിലനിൽക്കുന്നത് കൊണ്ട് അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. സ്പാനിഷ് ലീഗ് ജൂൺ എട്ടിന് ആരംഭിക്കുമെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തു വന്നിരുന്നു. ജർമൻ ലീഗായ ബുണ്ടസ്ലിഗ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു.
29 മത്സരങ്ങളിൽ നിന്നായി 82 പോയിന്റുമായി ലിവർപൂളാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്. മാഞ്ചെസ്റ്റർ സിറ്റിയും ലെയ്സ്റ്റർ സിറ്റിയും രണ്ടും മൂന്നും സ്ഥാനങ്ങളിലായി തുടരുന്നു. 92 മാച്ചുകളാണ് ഇനി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബാക്കിയുള്ളത്. സ്റ്റേഡിയത്തിന്റെ ഉള്ളിൽ പ്രേവേശിക്കാനായില്ലെങ്കിലും ലൈവായി കളികൾ കാണാൻ കഴിയുമെന്ന ആശ്വാസത്തിലാണ് ആരാധകർ.