ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം വീണ്ടും മാഞ്ചസ്റ്റർ സിറ്റിക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം വീണ്ടും മാഞ്ചസ്റ്റർ സിറ്റിക്ക്. ടൂർണമെന്റിന്റെ അവസാന ദിവസം ആസ്റ്റൺ വില്ലയെ 2-3ന് തോൽപ്പിച്ചാണ് സിറ്റി കിരീടം നേടിയത്. സിറ്റിയെക്കാൾ ഒരു പോയിൻറ് മാത്രം പിന്നിലായ ലിവർപൂൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇന്ന് നടന്ന മത്സരത്തിൽ വോൾവ്സിനെ തോൽപ്പിക്കുന്നതിനൊപ്പം ആസ്റ്റൺ വില്ലയോട് സിറ്റി പോയിന്റ് നഷ്ടപ്പെടുത്തിയാൽ മാത്രമെ ലിവർപൂളിന് കിരീടമുയർത്താൻ കഴിയുമായിരുന്നുള്ളു. മാറ്റി കാഷ്, ഫിലിപ്പ് കുട്ടീഞ്ഞോ എന്നിവരുടെ ഗോളുകളുമായി വില്ല ലീഡ് നേടിയതോടെ ഒരു ട്വിസ്റ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. മറുവശത്ത്, ആറ് മിനിറ്റിനുള്ളിൽ സിറ്റി മൂന്ന് ഗോളുകൾ നേടി ലിവർപൂളിൻറെ പ്രതീക്ഷകൾ തകർത്തു. ഇൽക്കെ ഗുണ്ടോഗൻ (2), റോഡ്രി (2) എന്നിവരാണ് സിറ്റിക്കായി സ്കോർ ചെയ്തത്. ഈ വിജയത്തോടെ ലിവർപൂൾ വോൾവ്സിനെ 3-1ൻ തോൽപ്പിച്ചെങ്കിലും കിരീടം നേടാനായില്ല.

സിറ്റിയുടെ ആറാം പ്രീമിയർ ലീഗ് കിരീടമാണിത്. പെപ് ഗ്വാർഡിയോളയുടെ കീഴിൽ മൂന്നാമത്. ഇന്നത്തെ മത്സരത്തിൽ നോർവിച്ച് സിറ്റിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി ടോട്ടൻഹാം ഹോട്സ്പേഴ്സ് നാലാം സ്ഥാനം നേടി ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടി. ചെൽസിയാണ് മൂന്നാം സ്ഥാനത്ത്.