ഇടുക്കി ഡാമിൽ ജലനിരപ്പ് വീണ്ടും ഉയർന്നു
ഇടുക്കി ഡാമിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. 2386.86 അടിയാണ് നിലവിലെ ജലനിരപ്പ്. നിലവിൽ 5 ഷട്ടറുകൾ ഉയർത്തി 3 ലക്ഷം ലിറ്റർ വെള്ളം ഇപ്പോൾ പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കിയതോടെ തടിയമ്പാട് ചപ്പാത്ത് വെള്ളത്തിനടിയിലായി. ഇവിടുത്തെ ഗതാഗതം താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ്.
മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് 139.55 ആയി ഉയർന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. അതുകൊണ്ട് തന്നെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ ഉയർത്താൻ തീരുമാനമായി. എട്ടുമണിമുതൽ R1 R2 R2 എന്നീ ഷട്ടറുകൾ കൂടി 30 cm ഉയർത്തും. 8626 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. തീരത്ത് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.