പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം പിറന്നാള്‍.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം പിറന്നാള്‍. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ ഭാരത് മാതാ ക്ഷേത്രത്തില്‍ 71,000 മണ്‍ചിരാതുകള്‍ തെളിയിച്ചുകൊണ്ട് പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി റേഷന്‍ കിറ്റ് വിതരണം, രക്തദാന ക്യാമ്പുകള്‍, ശുചീകരണ യജ്ഞങ്ങള്‍ തുടങ്ങി വിപുലമായ പരിപാടികളിലൂടെയാണ് ബിജെപി ജന്മദിനം ആഘോഷിക്കുന്നത്. ഒപ്പം സേവ ഔര്‍ സമര്പ്പണ് അഭിയാന് എന്ന പേരില്‍ ഇരുപത് ദിവസം നീളുന്ന ക്യാംപെയിന് ഇന്ന് തുടക്കമാകും. ക്യാംപെയിനിന്റെ ഭാഗമായി യുപിയില്‍ മാത്രം 27,000 കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടക്കും.
ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 14 കോടി സൗജന്യ റേഷന്‍ കിറ്റുകളും വിതരണം ചെയ്യും. കിറ്റുകളില്‍ ‘നന്ദി മോദിജി’ എന്ന് പ്രിന്റ് ചെയ്യും. ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ച രാജ്യത്തെ അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും ഭക്ഷണം വിതരണം ചെയ്യും. കിസാന്‍ മോര്‍ച്ച 71 കര്‍ഷകരെ ആദരിക്കുന്ന ചടങ്ങിനും മഹിളാ മോര്‍ച്ച, 71 കൊവിഡ് പോരാളികളെ ആദരിക്കുന്ന ചടങ്ങിനും രാജ്യമിന്ന് സാക്ഷ്യം വഹിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് അഞ്ചുകോടി പോസ്റ്റ് കാര്‍ഡുകളും അയക്കും. രാഷ്ട്രീയ സംഘാടകനില്‍ നിന്ന് ഭരണകര്‍ത്താവിലേക്കെത്തിയിട്ട് 20 വര്‍ഷം പൂര്‍ത്തിയാകുന്നു എന്ന പ്രത്യേകതയിലാണ് ഇത്തവണ മോദിയുടെ പിറന്നാള്‍ ആഘോഷം.