ഇന്ത്യയിൽ വരുന്ന ആഴ്ചകളിൽ മരണസംഖ്യ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ.
ഇന്ത്യയിൽ വരുന്ന ആഴ്ചകളിൽ മരണസംഖ്യ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ജൂൺ 11 ആകുന്നതോടെ രാജ്യത്തെ മരണസംഖ്യ 4,04,000 ആയി ഉയർന്നേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ബെംഗളുരിവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഒരു സംഘം വിദഗ്ധർ ഗണിത ശാസ്ത്രമാതൃകയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ 72 മണിക്കൂറിനുളളിലെ ഡേറ്റ നോക്കി ഇത്തരമൊരു നിഗമനത്തിലെത്തുന്നത് ശരിയല്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെട്ടത്.