ഇന്ധന വില വീണ്ടും കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രീമിയം പെട്രോൾ വില 100 കടന്നിട്ടും ഇന്ധന കമ്പനികളുടെ തീവെട്ടിക്കൊള്ള തുടരുന്നു. ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില ബുധനാഴ്ച വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിപ്പിച്ചത്. 37 ദിവസത്തിനിടെ ഇത് 22ാം തവണയാണ് ഇന്ധന വില വർധിപ്പിച്ചത്. രാജ്യത്ത് പെട്രോൾ, ഡീസൽ വില ചൊവ്വാഴ്ച വർധിപ്പിച്ചിരുന്നില്ല.
തലസ്ഥാനത്ത് സാധാരണ പെട്രോളിന്റെ വില 100 ലേക്ക് അടുക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 97 രൂപ 54 പൈസയും ഡീസല്‍ വില 92 രൂപ 90 പൈസയുമായി.
കൊച്ചിയില്‍ പെട്രോളിന് 95 രൂപ 66 പൈസയും ഡീസലിന് 91 രൂപ 14 പൈസയുമായി. കോഴിക്കോട് പെട്രോളിന് 95 രൂപ 95 പൈസയും ഡീസലിന് 91 രൂപ 31 പൈസയുമാണ് വില.