തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഉച്ചക്ക് ശേഷമാകും മഴ കനക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. മറ്റന്നാളോടെ മഴ ദുർബലമാകുമെന്നാണ് നിലവിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കരുതുന്നത്.