ഇന്ന് 15 കേന്ദ്രങ്ങളില്‍ കോവാക്സിന് സെക്കന്റ് ഡോസ്
ജില്ലയില്‍ വ്യാഴാഴ്ച (ആഗസ്ത് 26) 15 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടാം ഡോസ് കോവാക്സിന് നല്‍കും. എല്ലാ സ്ഥലങ്ങളിലും സ്പോട്ട് രജിസ്ട്രേഷനായിരിക്കും. സ്പോട്ട് വാക്സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്സിന് ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. വാക്സിനേഷന് കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം പാലിക്കണം. ഒന്ന്, രണ്ട് ഡോസ് വാക്സിന് എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സര്‍ട്ടിഫിക്കറ്റ്് ജനറേറ്റ് ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തണം. സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതത് വാക്സിനേഷന് കേന്ദ്രത്തെ സമീപിക്കണം. ഫോണ്‍ 8281599680, 8589978405, 8589978401, 04972700194, 04972713437.