ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നു കുട്ടികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

കോട്ടയം: ഇടുക്കിയിലെ കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നു കുട്ടികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.രണ്ട് പെണ്‍കുട്ടികളുടെയും ഒരാണ്‍ കുട്ടിയുടെയും മൃതദേഹമാണ് ലഭിച്ചത്. ഇനി അഞ്ചുപേരെ കണ്ടെത്താനുണ്ട്. അതേസമയം, കോട്ടയം കൂട്ടിക്കലില്‍ തെരച്ചില്‍ അവസാനിപ്പിച്ചു. ഇവിടെ കാണാതായ എല്ലാവരുടെയും മൃതേേദഹങ്ങള്‍ കണ്ടെടുത്തു.

കൂട്ടിക്കലില്‍ മാത്രം പതിനൊന്നുപേര്‍ മരിച്ചു. കൂട്ടിക്കല്ലില്‍ ഇന്ന് എട്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പെടുന്നു. കൊക്കയാറില്‍ ഏഴു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇവിടെ കുട്ടികള്‍ ഉള്‍പ്പെട എട്ടുപേരെയാണ് കാണാതായത്. ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടക്കുന്ന തൈരച്ചിലിലേക്ക് ഡോഗ് സ്്ക്വാഡും എത്തിയിട്ടുണ്ട്.