ഷാരൂഖ് ഖാന്റെ’ ജവാൻ’റിലീസിനു മുന്‍പേ കോടി ക്ലബ്ബുകളിലേക്ക്

ഒരു ഷാരൂഖ് ഖാൻ ചിത്രം തീയേറ്ററുകളിൽ എത്തിയിട്ട് നാല് വർഷമായി. അതിനാൽ അദ്ദേഹത്തിന്‍റെ ചിത്രങ്ങൾക്കായുള്ള ആരാധകരുടെ വലിയ കാത്തിരിപ്പ് വരാനിരിക്കുന്ന പ്രോജക്റ്റുകളുടെ വിപണി സാധ്യതകളെ വലുതാക്കുന്നു. ഇപ്പോൾ, ആറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍റെ ‘ജവാൻ’ റിലീസിന് മുമ്പ് സമ്പാദിച്ച തുകയെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ, സാറ്റലൈറ്റ് അവകാശം വില്‍പ്പനയായതായി വെളിപ്പെടുത്തിയിരിക്കുന്നു.

ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് 120 കോടി രൂപയ്ക്ക് വാങ്ങിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രത്തിന്‍റെ അഖിലേന്ത്യാ സാറ്റലൈറ്റ് അവകാശം സീ ടിവിയുടെ ഉടമസ്ഥതയിലാണെന്നാണ് റിപ്പോർട്ടുകൾ. സാറ്റലൈറ്റ്, ഒടിടി അവകാശങ്ങൾ ഉൾപ്പെടെ 250 കോടി രൂപയുടെ ബിസിനസാണ് ചിത്രം സ്വന്തമാക്കിയത്. ‘ജവാൻ’ കൂടാതെ ഷാരൂഖ് ഖാന്റെ രണ്ട് സിനിമകൾ കൂടി പുറത്തിറങ്ങാനുണ്ട്. സിദ്ധാർത്ഥ് ആനന്ദിന്‍റെ പത്താൻ, രാജ്കുമാർ ഹിറാനിയുടെ ഡങ്കി എന്നിവയാണ് അവ. പത്താൻ ആയിരിക്കും ഇക്കൂട്ടത്തില്‍ ആദ്യമെത്തുക.