സ്നേഹപൂർവ്വം’ വിദ്യാഭ്യാസ ധനസഹായം: അപേക്ഷ 31 വരെ

സാമൂഹ്യ സുരക്ഷാമിഷൻ നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്നേഹപൂർവ്വ’ത്തിൽ മാർച്ച് 31 വരെ അപേക്ഷ നൽകാം.

പിതാവോ മാതാവോ അല്ലെങ്കിൽ ഇരുവരുമോ മരണമടഞ്ഞതും നിർധനരുമായ കുടുംബങ്ങളിലെ സർക്കാർ/ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം / പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണിത്.

സ്ഥാപന മേധാവി മുഖേന ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വെബ്സൈറ്റ് kssm.ikm.in ടോൾഫ്രീ നമ്പർ 1800-120-100