നിലമ്പൂർ – ഷൊർണൂർ എക്സ്പ്രസ് ഫെബ്രുവരി 17, 18, 24, 25 തീയതികളിൽ ഓടില്ല

നിലമ്പൂർ : നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് രാവിലെ 5.30-ന് പുറപ്പെടുന്ന 06470 നമ്പർ എക്സ്പ്രസ് തീവണ്ടി ഫെബ്രുവരി 17, 18, 24, 25 തീയതികളിൽ ഓടില്ല. ഇതേ ദിവസങ്ങളിൽ രാവിലെ ഒൻപതിന് ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്കുള്ള എക്സ്പ്രസും റദ്ദാക്കി. റെയിൽവേ ഡിവിഷനു കീഴിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിന്‍ സർവീസുകള്‍ റദ്ദാക്കിയത്.