കേരളത്തിൽ അടുത്ത അഞ്ച് ദിവസം കേരളത്തിൽ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം കേരളത്തിൽ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാംകുളം തുടങ്ങി 7 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

29, 30 തിയ്യതികളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാംകുളം, കോഴിക്കോട് എന്നീ ജില്ലകളിലും ഒന്നാം തിയ്യതി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാംകുളം, കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും മഴ പെയ്യും