കുടുംബശ്രീ യൂനിറ്റുകള്‍ വിവരാവകാശ കമ്മിഷന്റെ പരിധിയില്‍

    തിരുവനന്തപുരം: കുടുംബശ്രീ യൂനിറ്റുകള്‍ വിവരാവകാശ കമ്മിഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍. കുടുംബശ്രീ മിഷന്റെ സംസ്ഥാന ജില്ലാ ഓഫിസുകളെയും കീഴ്ഘടകങ്ങളേയും വിവരാവകാശ നിയമത്തിന്റെ പരിധില്‍പ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ.എ ഹക്കീം ഉത്തരവിറക്കി. 

വിവരാവകാശ നിയമ പ്രകാരം ഇനി കുടുംബശ്രീ യൂണിറ്റുകളിലും അപേക്ഷ നല്‍കാം. അപേക്ഷകളുടെ പ്രാധാന്യമനുസരിച്ച് 48 മണികൂറിനകമോ 29 ദിവസത്തിനകമോ മറുപടി ലഭിക്കും. സാധാരണ ഫയലുകളില്‍ അഞ്ച് ദിവസത്തിനകം നടപടി ആരംഭിച്ചിരിക്കും. ഇതിന്മേല്‍ പരാതിയുണ്ടെങ്കില്‍ ഏതൊരാള്‍ക്കും കുടുംബശ്രീ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ക്ക് അപ്പീല്‍ നല്‍കാം. അവിടെനിന്നും വിവരം കിട്ടിയില്ലെങ്കില്‍ വിവരാവകാശ കമ്മിഷനെ സമീപിക്കാം.