എസ്എസ്എൽസി പുനർ മൂല്യനിർണയത്ത് അപേക്ഷ ഇന്ന് മുതൽ നൽകാം

എസ്എസ്എൽസി പരീക്ഷയുടെ പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവക്ക് അപേക്ഷകൾ ഇന്ന് മുതൽ നൽകാം. ഇന്ന് മുതൽ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ്: sslcexam.kerala.gov.in

ഉപരിപഠന അർഹത നേടാത്ത റഗുലർ വിദ്യാർഥികൾക്കുള്ള സേ പരീക്ഷ ഈ മാസം 28 മുതൽ ജൂൺ 6 വരെ നടത്തും. യോഗ്യത നേടാത്തവർക്ക് മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാം. ജൂൺ രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. ​ഗ്രേഡ് ഉൾപ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ വാരം മുതല്‍ ഡിജി ലോക്കറില്‍ ഓൺലൈനായി ലഭ്യമാക്കും.