പയ്യന്നൂരിൽ എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പയ്യന്നൂർ: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു.
കണ്ടോത്ത് ഗവ. ആയൂർവേദ ആശുപത്രിക്ക് സമീപത്തെ വി. ഇ സജിത (41) യാണ് മരണപ്പെട്ടത്.ഇക്കഴിഞ്ഞ 21 ന് ഞായറാഴ്ചയാണ് യുവതിയെ വിഷം അകത്ത് ചെന്ന് അവശനിലയിൽ കാണപ്പെട്ടത്.തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കണ്ണൂർ ഏ.കെ.ജി ആശു പത്രിയിൽ ചികിത്സക്കിടെ വെള്ളിയാഴ്ചയായിരുന്നു മരണപ്പെട്ടത്. കണ്ടോത്തെ

പരേതനായ പി പി അമ്പു ക്കുഞ്ഞിയുടെയും വി ഇ രുഗ്മിണിയുടെയും മകളാണ്. സഹോദരൻ:വി ഇ സന്തോഷ് .പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.