കോഴിക്കോട് ടൂറിസ്റ്റ് ബസ്മറിഞ്ഞ് ഒരാൾമരിച്ചു; പരുക്കേറ്റ 18പേരിൽ രണ്ടുപേരുടെനിലഗുരുതരം

കോഴിക്കോട്:കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന്ഉടുപ്പിയിലേക്കുപോയ കോഹിനൂർഎന്നപേരിൽ സർവീസ് നടത്തുന്ന ബസാണ്അപകടത്തിൽപെട്ടത്. ഫറോക്ക് മണ്ണൂർ വളവിൽ ശനിയാഴ്ച പുലർച്ചെരണ്ടരയോടെയാണ്അപകടമുണ്ടായത്.മരിച്ചയാൾ കർണാടക സ്വദേശിയാണെന്നാണ് പ്രാഥമികവിവരം.ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾഅറിവായിട്ടില്ല. പരിക്കേറ്റവരിൽ രണ്ടുപേരുടെനിലഗുരുതരമാണ്.ഇവരെകോഴിക്കോട് മെഡിക്കൽ കോളേജ്ആശുപത്രിയിലേക്ക് മാറ്റി.