സംസ്ഥാനത്തിന് അടുത്ത പത്ത് ദിവസത്തേക്ക് മഴ മുന്നറിയിപ്പ്

കണ്ണൂർ: ചൂടിൽ വെന്തുരുകുന്ന സംസ്ഥാനത്തിന് പ്രതീക്ഷ നൽകി അടുത്ത പത്ത് ദിവസത്തേക്ക് മഴ മുന്നറിയിപ്പ്. ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടെ മഴ ലഭിക്കാൻ സാധ്യത.നാളെ വൈകിട്ട് മുതൽ വടക്കൻ കേരളത്തിലെ കൂടുതൽ സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. മധ്യ-തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. എന്നാൽ അടുത്ത ആഴ്ച മധ്യ-തെക്കൻ ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കും.