നാ​ലു ല​ക്ഷം ഇ​ര​ട്ട​വോ​ട്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വ്യാ​ഴാ​ഴ്ച പു​റ​ത്തു​വി​ടും: ചെ​ന്നി​ത്ത​ല

ഹ​രി​പ്പാ​ട്: ഇ​ര​ട്ട വോ​ട്ടു​ക​ളു​ടെ എ​ണ്ണം 38,586 എ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ൽ ത​ന്നെ ഞെ​ട്ടി​ക്കു​ക​യും അ​ത്ഭു​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഹരി​പ്പാ​ട്ട് പ​റ​ഞ്ഞു.

കോ​ട​തി​യി​ൽ കേ​സ് നി​ല നി​ൽ​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ഒ​ന്നും പ​റ​യു​ന്നി​ല്ല. താ​ൻ ക​ണ്ടെ​ത്തി​യ 4.34 ല​ക്ഷം ക​ള്ള വോ​ട്ടു​ക​ളി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്നു. ഇ​തി​ന്‍റെ ലി​സ്റ്റ് എ​ല്ലാ​വ​ർ​ക്കും വ്യ​ക്ത​മാ​കു​ന്ന ത​ര​ത്തി​ൽ വ്യാ​ഴാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കുമെന്നും ചെന്നിത്തല പറഞ്ഞു.